മുൻ അന്താരാഷ്ട്ര ബാസ്കറ്റ്‌ബോൾ താരം ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ


കണ്ണൂർ :- അന്താരാഷ്ട്ര ബാസ്കറ്റ്‌ബോൾ താരമായിരുന്ന ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ബി.എസ്.എൻ.എൽ ഭവനിലെ സ്പോർട്‌സ് അസിസ്റ്റന്റ്റ് ബോബിറ്റ് മാത്യു(42)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിലെ  വെട്ടത്ത് വീട്ടിൽ മാത്യു-മേരി ദമ്പതിമാരുടെ മകനാണ്.

ഈസ്റ്റർ ദിവസമായ ഞായറാഴ്ച വീട്ടിലെത്താ ഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ബന്ധുക്കൾ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് ഇവർ കക്കാട്ടെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. ദേശീയ പബ്ലിക് സെക്ടർ ടൂർണമെന്റുകളിലെ മികച്ച കളിക്കാരനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു. തിരുവനന്തപുരം  ബി.എസ്‌.എൻ.എൽ ചീഫ് ജനറൽ മാനേജർ ഓഫീസിൽ നേരത്തേ ജോലി ചെയ്തിരുന്നു. 

ഭാര്യ : ടിൻ്റു (അയർലൻഡ്). 

മകൻ : ആൻജലോ.

സഹോദരങ്ങൾ : ബോണി മാത്യു (കസ്റ്റംസ്, കണ്ണൂർ), ഹിമ മരിയ മാത്യു (കാനഡ).

Previous Post Next Post