ചെറുകുന്ന് :- അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വിഷു വിളക്കുത്സവത്തിന് ജനത്തിരക്കേറുന്നു. വിഷു ദിവസം ക്ഷേത്രത്തിൽ ഒരുക്കിയ വിഷുക്കണി കാണാൻ പുലർച്ചെ മുതൽ ഭക്തർ ക്ഷേത്രത്തിലെത്തി. ഇന്ന് രാത്രി 8 ന് കണ്ണപുരം ദേശവാസികളുടെ കാഴ്ച വരവും ആചാര വെടിക്കെട്ടും, 9 ന് ഉത്സവം എഴുന്നള്ളിപ്പ് കവിണിശ്ശേരിയിലേക്ക്, രാത്രി ഒന്നിന് ചന്തം, 2ന് തിടമ്പുനൃത്തം.
നാളെ ഏപ്രിൽ 17 ബുധനാഴ്ച രാത്രി 8ന് ഇരിണാവ് ദേശവാസികളുടെ കാഴ്ചവരവും ആചാരവെടിക്കെട്ടും. രാത്രി 3ന് തിടമ്പുനത്തം.
ഏപ്രിൽ 18ന് രാത്രി 9ന് ഉത്സവം എഴുന്നള്ളിപ്പ് ആയിരം തെങ്ങ്- മുങ്ങം ഭാഗത്തേക്ക്. രാത്രി ഒന്നിന് ചന്തം (പാണ്ടിമേളം), രണ്ടിന് തിടമ്പുനൃത്തം.
ഏപ്രിൽ 19ന് രാത്രി 8 ന് പറശ്ശിനി മടപ്പുര വക കാഴ്ച വരവും ആചാരവെടിക്കെട്ടും. തുടർന്ന് ഉത്സവം എഴുന്നള്ളിപ്പ് പാപ്പിനിശ്ശേരിയിലേക്ക്. രാത്രി 2 ന് എല്ലാ ദിവസവും രാവിലെ 10.30 മുതൽ 12.30 വരെ മംഗള ഇസൈ പി.ആർ. ഗണേശൻ ആന്റ് പാർട്ടി (തിരുപ്പൂർ)യുടെ നാഗസ്വര കച്ചേരിയും രണ്ട് മുതൽ മൂന്ന് വരെ ഡോ. കലാമണ്ഡലം കനക കുമാർ തൃശൂർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്തും, വൈകീട്ട് 3.30 മുതൽ 5.30 വരെ ചെറുകുന്ന് ആസ്തികാലയം ക്ഷേത്രകലാ കേന്ദ്രം പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, കേളി, കൊമ്പുപറ്റ് എന്നിവയും ഉണ്ടായിരിക്കും.