കണ്ണൂർ:-പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ വലിയൊരു ജനവികാരമാണ് തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളി ൽ കാണാൻ സാധിച്ചത്. അഴിമതിയും അധിക നികുതിയും കേരളത്തിലെ ജനജീവിതത്തെ താറുമാറാക്കി. ഇതിനെതിരേയായിരിക്കും കേരളത്തിലെ ജനവിധി. ഇന്ത്യാ രാജ്യത്തെ നയിക്കാൻ കോൺഗ്രസിനെ സാധിക്കൂ. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. അക്രമ രാഷ്ട്രീയത്തിനും ബോംബ് രാഷ്ട്രീയത്തിനുമെതി രേ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ യൂഡിഎഫിന് സാധിക്കും.
സിപിഎമ്മിൻ്റെ കുത്തക മണ്ഡലങ്ങളിൽ പോലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഇത് യുഡിഎഫിന് വൻ പ്രതീക്ഷയാണ് നല്‌കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ആർഭാടത്തിനും ധൂർത്തിനും അറുതി വരുത്താത്ത സംസ്ഥാന സർക്കാരിനുള്ള തിരിച്ചടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണത്തെക്കാളും ഭൂരിപക്ഷം വർധിക്കും.