ഷാര്‍ജയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയയാള്‍ മരണപ്പെട്ടു


ഷാര്‍ജ :- ഷാര്‍ജയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയയാള്‍ മരിച്ചു.  താഴേക്ക് ചാടിയ ആഫ്രിക്കന്‍ പൗരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ 38 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 

തീപിടിത്തത്തെ കുറിച്ച് രാത്രി 10 മണിക്കാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അഗ്നിശമനസേന സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു. 18-ാമത്തെയും 26-ാമത്തെയും നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അധികൃതര്‍ കൃത്യസമയത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചെങ്കിലും തീപിടിത്തം മൂലം ശ്വാസംമുട്ടലുണ്ടായ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Previous Post Next Post