വിമാനം പുറപ്പെടാൻ വൈകിയാൽ യാത്രക്കാർക്ക് പുറത്തിറങ്ങാം


ന്യൂഡൽഹി :- ബോർഡിങ് പൂർത്തിയായ ശേഷവും വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയാൽ ഉള്ളിലിരുന്നു ബുദ്ധിമുട്ടേണ്ട. യാത്രക്കാർക്ക് വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റ് വഴി ടെർമിനലിൽ ഇറങ്ങി നിൽക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎ സ്) അനുമതി നൽകി. 

വിവിധ കാരണങ്ങളാൽ വിമാനം പുറപ്പെടാൻ വൈകുന്നതുവഴി യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു തീരുമാനം. ഇതിനുള്ള അടിസ്ഥാന സൗകര്യം എയർപോർട്ട് ഓപ്പറേറ്റർമാർ ഒരുക്കണം.

Previous Post Next Post