സി പി എം നേതൃത്വം നൽകുന്ന ലോയേഴ്സ് യൂണിയൻ (AILU) ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ശക്തമായി മത്സര രംഗത്തുണ്ടെങ്കിലും ലോയേഴ്സ് കോൺഗ്രസ്സ് പാനൽ സമഗ്രാധിപത്യം നേടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ഇന്നലെ തളിപ്പറമ്പിൽ നടന്ന അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസ് നേതൃത്വം കൊടുത്ത പാനൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു.
തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനവും കണ്ണൂർ ബാർ അസോസിയേഷനിൽ പ്രസിഡന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ മുഴുവനും പയ്യന്നൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട് സ്ഥാനം ഉൾപ്പെടെയുള്ള മുഴുവൻ പ്രധാന സ്ഥാനങ്ങളും ഇതിനുമുമ്പ് ലോയേഴ്‌സ് കോൺഗ്രസ് പാനൽ കരസ്ഥമാക്കിയിരുന്നു.
സിപിഎമ്മിന്റെ അഭിഭാഷ സംഘടനയായ AILU വിന്റെ അവസരവാദ നിലപാടുകളെ ജില്ലയിലെ അഭിഭാഷകർ തള്ളിക്കളഞ്ഞതായി ഇന്നലെ ചേർന്ന ലോയേഴ്സ് കോണഗ്രസ്സ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരെയും അക്രമരാഷ്ട്രീയത്തിനെതിരെയും വിധി എഴുതുന്നതിനു ഈ വിജയങ്ങൾ ശക്തി പകരും എന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടികാട്ടി.
തളിപ്പറമ്പ് ബാർ അസോസിയേഷൻ ഭാരവാഹികൾ
പ്രസിഡന്റ് - ദിലീപ് കുമാർ.ടി
സെക്രട്ടറി - മുഹമ്മദ് അനീഫ്.പി
വൈസ് പ്രസിഡന്റ് വിനോദ് കുമാർ.എം
ജോയിൻ സെക്രട്ടറി - ടിന്റു തോമസ്
ട്രഷറർ - പ്രസൂൺ നമ്പ്യാർ കെ.ഒ
എക്സിക്യൂട്ടീവ് അംഗങ്ങൾ
ബിന്ദു എസ്. പി , ജയ്‌സൺ ജോസഫ്, രാജേഷ്. എം, രേവതി. കെ, സച്ചിൻ വിൻസെന്റ്, ഉജ്വൽ ഉണ്ണി മാരാർ