ഭരണഘടനയേയും രാജ്യത്തെയും സംരക്ഷിക്കുന്നതിന് യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ലോകസഭാ മണ്ഡലം കൺവെൻഷൻ
കണ്ണൂർ: - ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ലോകസഭാ മണ്ഡലം കൺവെൻഷൻ ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സ് അഡ്വക്കറ്റ് ടി ആസഫലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ അഡ്വക്കേറ്റ് സി കെ രത്നാകരൻ, കണ്ണൂർ കോർപ്പറേഷൻ മുൻമേയർ അഡ്വക്കേറ്റ് ടി. ഒ.മോഹനൻ, തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ്. ടി ദിലീപ് കുമാർ, അഡ്വക്കേറ്റ് തങ്കച്ചൻ മാത്യു, അഡ്വക്കറ്റ് ഇ പി ഹംസക്കുട്ടി, അഡ്വക്കേറ്റ് സോനാ ജയരാമൻ, അഡ്വക്കേറ്റ് സജിത് കുമാർ ചാലിൽ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കുന്നതിനും നിയമങ്ങളെ മുഴുവൻ മാറ്റിമറിക്കുന്നതിനും ആണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് ആസഫലി ചൂണ്ടിക്കാട്ടി. സിഎഎ നിയമം ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിൽ അഴിമതിക്കാര്യത്തിൽ അഡ്ജസ്റ്റ്മെന്റ് ഭരണമാണ് നടക്കുന്നത് എന്ന് ശ്രീ ആസിഫലി പ്രസ്താവിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുന്നതിനും, അഴിമതി വിരുദ്ധവും അക്രമ വിരുദ്ധവുമായ ഭരണകൂടത്തിന് വേണ്ടിയും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ അഭ്യർത്ഥിച്ചു.