കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി സംഘർഷത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രധാന പ്രതിയെ വയനാട്ടിൽ വെച്ച് പോലീസ് പിടികൂടി. പുല്ലൂപ്പി കണ്ണാടിപറമ്പ് ടാക്കീസ് റോഡിലെ ഷാഹുൽ ഹമീദിനെ (34)യാണ് മയ്യിൽ എസ്.ഐ.പ്രദീഷ്‌കുമാറും സംഘവും പിടികൂടിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വയനാട്ടിലെ മേപ്പാടിയിൽ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി 16ന് പുലർച്ചെയാണ് ഇരുവിഭാഗം യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. കേസിൽ ഉൾപ്പെട്ട പ്രതികളിൽ പലരേയുംവധശ്രമ കേസിൽ ഇതിനകം പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പ്രധാന പ്രതിയായ ഇയാൾ നാട്ടിൽ നിന്ന് മുങ്ങി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വയനാട്ടിൽ വെച്ച് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.