കലാലയ കുറ്റ്യാട്ടൂരിന്റെ പ്രതിമാസ പരിപാടിയും പുസ്തക പ്രകാശനവും നാളെ


കുറ്റ്യാട്ടൂര്‍ :- കലാലയ കുറ്റ്യാട്ടൂര്‍ പ്രതിമാസ പരിപാടിയും യുവകഥാകൃത്ത് രജത് കുറ്റ്യാട്ടൂരിന്റെ പ്രഥമ കഥാസമാഹാരമായ "രജതരേഖകള്‍" പ്രകാശനവും നാളെ ഏപ്രില്‍ 28 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ കുറ്റ്യാട്ടൂര്‍ കെ.എ.കെ.എന്‍.എസ് എ.യു.പി സ്കൂളില്‍ നടക്കും.  സോമൻ കടലൂർ പുസ്തക പ്രകാശനം നിർവ്വഹിക്കും. കെ.കെ അനിത ടീച്ചർ പുസ്തകം ഏറ്റുവാങ്ങും. സജീവ് അരിയേരി അധ്യക്ഷത വഹിക്കും.

ചടങ്ങിൽ  കലാലയ വിഷുകണി മത്സരത്തിനുള്ള സമ്മാദാനവും കലാലയ യൂട്യൂബ് ചാനല്‍ പ്രകാശനവും നടക്കും. കൂടാതെ ഒപ്പന, തിരുവാതിര, കൈകൊട്ടി തിരുവാതിര, കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറും.


.

Previous Post Next Post