തിരുവനന്തപുരം :- ബജറ്റ് നിർദേശങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ
നിർദേശങ്ങൾ
> ചെക്കുകേസുകളുടെ ഫീസ് 10 രൂപയിൽനിന്ന് നിരസിക്കുന്ന ചെക്കിൻ്റെ തുകയ്ക്കനുസരിച്ച് 250 മുതൽ മൂന്നുലക്ഷം വരെയാവും
> മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ പ്രവേശിച്ചാൽ ആദ്യ ഏഴുദിവസത്തേക്ക് ത്രൈമാസ നികുതിയുടെയുടെ 10 ശതമാനം നൽകണം. ഏഴുദിവസത്തിൽ കൂടുതൽ തങ്ങിയാൽ ഓരോ മാസത്തെ നികുതിയും നൽകണം
> സോളാർ ഉൾപ്പെടെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവർ നൽകേണ്ട ഡ്യൂട്ടി യൂണിറ്റിന് 1.2 പൈസയിൽനിന്ന് 15 പൈസയായി കൂടും
> കുടുംബകോടതികളിലെ വസ്‌തുസംബന്ധ കേസുകൾ ഫയൽ ചെയ്യുന്നതിന് 50 രൂപയിൽനിന്ന് തർക്കത്തിലെ തുകയുടെ വലുപ്പമനുസരിച്ച് 200 മുതൽ രണ്ടുലക്ഷം രൂപവരെയാവും
> ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലിറ്ററിന് 10 രൂപ ഗാൽവനേജ് ഫീസ്. ഇത് മദ്യവിലയെ ബാധിക്കില്ലെന്നാണ് ഇതുവരെയുള്ള അറിയിപ്പ്
> പാട്ടഭൂമിയുടെ കരാറിന് ന്യായവിലയനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നൽ കണംആശ്വാസം
> റബ്ബറിന്റെ താങ്ങുവില 170-ൽനിന്ന് 180 രൂപയാവും
> ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ മൂന്നുമാസ രജിസ്ട്രേഷൻ ഫീസിൽ 750 മുതൽ ആയിരം രൂപവരെ കുറയും
> വസ്തുവിൽപ്പനയ്ക്ക് കരാറായ അതേ കക്ഷികൾ തന്നെ ആറുമാസത്തിനുള്ളിൽ വിലയാധാരം രജിസ്റ്റർ ചെയ്‌താൽ വിൽപ്പന കരാറിന് നൽകിയ രജിസ്ട്രേഷൻ ഫീസ് തട്ടിക്കിഴിക്കും