അഴീക്കോട് :- അഴീക്കോട് തെരുവുനായ അഞ്ചു പേരെ കടിച്ചു. മുണ്ടോൻ വയൽ, പുന്നക്കപ്പാറ, അരയാക്കണ്ടിപ്പാറ ഭാഗങ്ങളിലാണ് ചൊവ്വാഴ്ച രാത്രി 10.30ന് നായയുടെ ആക്രമണം ഉണ്ടായത്.
കാൽനടയാത്രക്കാർക്കാണ് നായയുടെ കടിയേറ്റത്. അരയാക്കണ്ടിപ്പാറയിൽ വീട്ടുവരാന്തയിൽ കയറി 10 വയസ്സുള്ള കുട്ടിയെയും നായ കടിച്ചിട്ടുണ്ട്. എല്ലാവരും ജില്ലാ ആസ്പത്രിയിൽ ചികിത്സതേടി.