പാട്ടയം ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളും


പാട്ടയം :- പാട്ടയം ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം നാളെയും മറ്റന്നാളും നടക്കും.

നാളെ ഏപ്രിൽ 21 ഞായറാഴ്ച രാവിലെ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം, 10 മണിക്ക് കലവറ നിറയ്ക്കൽ, വൈകുന്നേരം 4 മണിക്ക് മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, 12 മണിക്ക് കളിക്കപ്പാട്ട്, അന്തിവേല,കലശം എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 8 മണി മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 5 മണിക്ക് തിരുവപ്പന.

Previous Post Next Post