മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് സംസ്കരണ സൗകര്യം നിർബന്ധമാക്കുന്നു


കണ്ണൂർ :- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന സ്വകാര്യ ഏജൻസികൾക്ക് അവ സംസ്കരിക്കാനുള്ള സൗകര്യം കൂടി നിർബന്ധമാക്കുന്നു. ഇതിനു മുന്നോടിയായി ഇത്തരം ഏജൻസികളുടെ പ്രവർത്തനം സർക്കാർ നിരീക്ഷിക്കും. ശുചിത്വ മിഷനാണ് നിരീക്ഷണച്ചുമതല. തദ്ദേശസ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട ഏജൻസികൾ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് എത്രയെന്നും അവ സംസ്കരിക്കുന്നത് എവിടെയെന്നും അടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. പ്രവർത്തന മാനദണ്ഡങ്ങളും കർശനമാക്കും. 

ഹരിതകർമസേനയുടെ പ്രവർത്തനം ആരംഭിച്ച സമയത്ത് മാലിന്യം ഏറ്റെടുക്കുന്ന ഏജൻസികളെക്കുറിച്ച് കൃത്യമായ വിവരമോ അവർക്കുള്ള സംവിധാനങ്ങളെക്കുറിച്ച് വ്യക്തതയോ ഇല്ലായിരുന്നു. ഏജൻസികൾക്ക് ഗോഡൗൺ സൗകര്യം, മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി, സിമന്റ് ഫാക്ടറികളുമായുള്ള കരാർ, ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങൾ എന്നിവയുണ്ടോയെന്ന് പരിശോധിക്കും.

Previous Post Next Post