മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വായനശാലക്ക് മുൻവശത്ത് നടത്തിയ പച്ചക്കറികൃഷി വിളവെടുത്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുനീർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സുനോജ് കുമാർ, പി.സജിത്ത് കുമാർ, എ.കൃഷ്ണൻ, സി.നിശാന്ത് എന്നിവർ സംസാരിച്ചു.