മയ്യിൽ :- മയ്യിൽ സർവീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി സി.ശ്രീലാലിന് യാത്രയയപ്പും സഹകാരി സംഗമവും സംഘടിപ്പിച്ചു. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ICM ഡയറക്ടർ എം.വി ശശികുമാർ മുഖ്യപ്രഭാഷണവും ആദരസമർപ്പണവും നടത്തി .മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ.സി ഹരികൃഷ്ണൻ , എൻ.അനിൽ കുമാർ, പി.വി ഗംഗാധരൻ, വി.സുനിൽകുമാർ, എ.ബാലകൃഷ്ണൻ, സി.ശ്രീലാൽ തുടങ്ങിയവർ സംസാരിച്ചു. പി.വി മോഹനൻ സ്വാഗതവും കെ.രമേശൻ നന്ദിയും പറഞ്ഞു.