ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി



കൊളച്ചേരി :- ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ലെൻസ്‌ഫെഡ് കണ്ണൂർ നോർത്ത് ഏരിയ പ്രസിഡന്റ്‌ ശ്രീജു.എം ഉദ്ഘാടനം ചെയ്തു. കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ്‌ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലെൻസ്ഫെഡ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മധുസൂദനൻ എ.സി വിശിഷ്ടാതിഥിയായി 

മയ്യിൽ ജുമാ മസ്ജിദ് ഖത്തീബ് ഹാരിസ് അസ് ഹരി ഇഫ്താർ സന്ദേശം നൽകി. ലെൻസ്‌ഫെഡ് ഏരിയ സെക്രട്ടറി പ്രമോദ് കെ.വി, യൂണിറ്റ് ചാർജർ മുരളീധരൻ പി.കെ, എന്നിവർ സംസാരിച്ചു.  സംസാരിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി സ്വാഗതവും ട്രെഷറർ ഷംന പി.വി നന്ദിയും പറഞ്ഞു.



Previous Post Next Post