തിരുവനന്തപുരം :- ടാങ്കിൽ ജലം കുറയുമ്പോൾ സ്വമേധയാ പ്രവർത്തിക്കുന്ന പമ്പുകളുടെ പ്രവർത്തനം വൈകിട്ട് ആറുമുതൽ 12 വരെ (പീക് ടൈം) നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു. വൈദ്യുതി ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. മുൻകൂട്ടി ടാങ്ക് നിറച്ചുവയ്ക്കാൻ ശ്രമിക്കണം.
ഒരു കിലോവാട്ടിന്റെ പമ്പിന് ആവശ്യമായ വൈദ്യുതി കൊണ്ട് വീട്ടിലെ എസി ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളും പ്രവർത്തിക്കാനുള്ള വൈദ്യുതി സംരക്ഷിക്കാനാകും. ബുധൻ വൈകിട്ട് 6 മുതൽ 12 വരെ 5529 മെഗാവാട്ട് വൈദ്യുതി ആവശ്യകതയുണ്ടായി. 10.867 കോടി യൂണിറ്റായിരുന്നു ദിവസത്തെ ആകെ ഉപയോഗം.