LDF സ്ഥാനാർത്ഥി എം.വി ജയരാജൻ്റെ പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം


കമ്പിൽ :-
166-ാംനമ്പർ ബൂത്ത് പരിധിയിലെ കമ്പിൽ ടാക്കീസ് റോഡിൽ - ചെറുക്കുന്ന് റോഡ് ജംഗ്ഷൻ വരെയും , ചെറുക്കുന്ന് ലിങ്ക് റോഡിലും LDF സ്ഥാനാർത്ഥി എം വി ജയരാജൻ്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററുകൾ വ്യാപകമായി നശിച്ചിപ്പച്ചതിൽ LDF  166,162 ബൂത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

 ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സ.എം.വി ജയരാജന് ലഭിക്കുന്ന ജനപിന്തുണയിൽ വിറളിപൂണ്ട UDF നടത്തുന്ന അക്രമത്തിനെതിരെ ജനവികാരം ഉയർന്ന് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും LDF  ആവശ്യപ്പെട്ടു.





Previous Post Next Post