കണ്ണൂർ :- ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചു. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മൂല്യനിർണയം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലും എസ്.എസ്.എൽ.സി അഞ്ച് കേന്ദ്രങ്ങളിലുമായാണ് നടക്കുന്നത്. ആദ്യം രണ്ടാംവർഷ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തുന്നത്. പള്ളിക്കുന്ന് ഗവ.എച്ച്. എസ്.എസ്, കണ്ണൂർ ടൗൺ എച്ച്.എസ്.എസ്, വെള്ളൂർ ഗവ. എച്ച്.എസ്.എസ്., തലശ്ശേരി ഗേൾസ് ഹൈസ്‌കൂൾ, തലശ്ശേരി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് എന്നിവടങ്ങളിലായി അഞ്ച് മൂല്യനിർണയ ക്യാമ്പുകളാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ളത്.
തോട്ടട ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സെയ്ന്റ് തെരേസാസ് സ്കൂൾ, ടാഗോർ തളിപ്പറമ്പ്, ചാവശ്ശേരി സ്കൂൾ, തലശ്ശേരി സെയ്ന്റ് ജോസഫ്, വളപട്ടണം ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ ജി.ജി.എച്ച്.എസ് എന്നിവിടങ്ങളിലാണ് ജില്ലയിൽ ഹയർസെക്കൻഡറി മൂല്യനിർണയം നടക്കുന്നത്. എസ്.എസ്.എൽ.സി ക്യാമ്പ് നടക്കുന്ന പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസിൽ കെമിസ്ട്രിയും ഹിന്ദിയും, ടൗൺ എച്ച്.എസ്.എസിൽ ബയോളജിയും സാമൂഹിക ശാസ്ത്രവും, വെളളൂർ ഗവ. എച്ച്.എസ്.എസിൽ മലയാളം സെക്കൻഡും ഗണിതശാസ്ത്രവും തലശ്ശേരി ഗേൾസ് ഹൈസ്കൂളിൽ മലയാളം ഫസ്റ്റും ഫിസിക്സും, തലശ്ശരി സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിൽ ഇംഗ്ലീഷും അറബിക്കും ഉറുദുവിൻ്റെയും മൂല്യനിർണ ക്യാമ്പുകളുമാണ്നൾ നടക്കുന്നത്. രാവിലെ 9.30 മുതൽ നാലുവരെയാണ് ക്യാമ്പ്. ഏപ്രിൽ 20 വരെയാണ് മൂല്യനിർണയം.