ദുബൈ :- രണ്ടു ദിവസം തുടർച്ചയായി പെയ്ത മഴ സാധാരണ ജനജീവിതം താറുമാറാക്കിയെങ്കിലും മഴ മേഘങ്ങൾ നീങ്ങിത്തുടങ്ങി. ഇന്ന് മുതൽ ദുബായിൽ മിക്ക സ്വകാര്യ സ്ഥാപങ്ങങ്ങളും സാധാരണനിലയിൽ പ്രവർത്തിച്ചു തുടങ്ങി, എങ്കിലും ഷാർജയിലും മറ്റും വെള്ളക്കെട്ടുകൾ തുടരുന്നതിനാൽ വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സ്കൂളുകൾ ഈ ആഴ്ച്ച മുഴുവനും വിദൂര വിദ്യാഭ്യാസ രീതി പിന്തുടരും.
ഇന്നലെ വൈകിട്ടോടെ സൂപ്പർമാർക്കറ്റുകളിൽ പച്ചക്കറികളുടെയും, മാംസങ്ങളുടെയും ലഭ്യത വളരെ കുറവായിരുന്നു. വാഹന ഗതാഗതം നിലച്ചതായിരുന്നു കാരണം, എന്നാൽ ഇന്ന് മുതൽ സാധാരണ നില കൈവരിച്ചിട്ടുണ്ട്. മലയാളികളുടേതടക്കം അനേകം പേരുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും വെള്ളം കയറി നശിച്ചതിനാൽ നിരവധി പേർ ആശങ്കയിലാണ്.