മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം മെയ് 19 ന്


മയ്യിൽ :- മയ്യിൽ ചിലമ്പൊലി കലാവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ മെയ് 19 ന് അനുമോദിക്കും. മെയ് 19 ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ സ്കൂൾ ടീച്ചേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ പ്രസിഡണ്ട് കെ.സി ഹരികൃഷ്‌ണൻ മാസ്റ്റർ ഉപഹാരസമർപ്പണം നിർവ്വഹിക്കും.

+2 പരീക്ഷയിൽ 100 % മാർക്ക് നേടിയ ഗോപിക ഇ.കെ, 99 % മാർക്ക് നേടിയ വിഷ്ണുനാഥ് ദിവാകരൻ എന്നിവരെയും ചിലമ്പൊലിയിലെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളേയുമാണ് ചടങ്ങിൽ അനുമോദിക്കുന്നത്.

കഥാപ്രസംഗം, മോണോആക്ട്, ചാക്യാർകൂത്ത് എന്നിവയിൽ സംസ്ഥാനതല എ ഗ്രേഡും ഭരതനാട്യം ജില്ലാതലത്തിൽ എ ഗ്രേഡും കരസ്ഥമാക്കിയ വിഷ്ണുനാഥ് ചിലമ്പൊലിയിലെ കലാപ്രതിഭയാണ്. ഗോപിക ഇ.കെ ചിലമ്പൊലിയിലെ നൃത്ത വിദ്യാർഥിനിയായിരുന്നു.

Previous Post Next Post