കണ്ണാടിപ്പറമ്പ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ 2000 SSLC ബാച്ച് 10 F പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ റീയൂണിയൻ നടന്നു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ്  ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ  10 F 2000 ബാച്ചിന്റെ രണ്ടാം എഡിഷൻ റീയൂണിയൻ ആയ സമ്മർ വൈബ്‌സ് കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച Empower Drive 24 എന്ന മോട്ടിവേഷൻ ട്രെയിനിങ് സെഷൻ JCI നാഷണൽ ട്രെയിനർ ഡോക്ടർ ഷെർണ ജയ്‌ലാൽ നയിച്ചു .

കൺവീനർ എ.പി നൂറുദീൻ അധ്യക്ഷനായി. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ഷാജി സ്വാഗതവും സജിന എം.വി നന്ദിയും പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയിൽ സ്പെക്ട്ര 24 എന്ന പേരിൽ റീയൂണിയൻ ഒന്നാം എഡിഷൻ വിപുലമായ പരിപാടികളോടെ നടന്നിരുന്നു .

Previous Post Next Post