കണ്ണൂർ :- ഡ്രൈവിങ് ലൈസൻസിന്റെയും ആർ.സി യുടെയും സ്മാർട്ട് പെറ്റ്-ജി കാർഡുകളുടെ അച്ചടി വർധിപ്പിക്കുന്നു. ദിവസം 40,000 കാർഡുകൾ പ്രിൻ്റ് ചെയ്യും. നിലവിൽ 16,000 കാർഡുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി മോട്ടോർവാഹന വകുപ്പും പെറ്റ്-ജി കാർഡുകൾ നൽകുന്ന പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡും സംവിധാനങ്ങൾ വിപുലീകരിച്ചു.
ലൈസൻസ് വിതരണ മേൽനോട്ടം വഹിക്കുന്ന എറണാകുളത്തെ മോട്ടോർവാഹനവകുപ്പ് കേന്ദ്രീകൃത യൂണിറ്റിൽ ജീവനക്കാരുടെ അംഗസംഖ്യ വർധിപ്പിക്കും. തപാൽവകുപ്പാണ് ആർ.സിയും ലൈസൻസും വിലാസക്കാരന് എത്തിക്കുന്നത്. 10 ലക്ഷത്തോളം ആർ.സി യും ഡ്രൈവിങ് ലൈസൻസുകളും നൽകാൻ ബാക്കിയുണ്ട്. ജൂണോടെ എല്ലാവർക്കും കാർഡുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.