മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി


പന്ന്യങ്കണ്ടി :- ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മഹല്ലിലെ ഹജ്ജാജിമാർക്ക് മുസ്‌ലിം ലീഗ് പന്ന്യങ്കണ്ടി ശാഖ യാത്രയയപ്പ് നൽകി. മുസ്തഫ.പി യുടെ അദ്ധ്യക്ഷതയിൽ ശാഖ ഓഫീസിൽ ചേർന്ന യോഗം പി.കെ.എ റഹീം മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

പി.പി.സി മുഹമ്മദ് കുഞ്ഞി, പി.പി ഖാലിദ് ഹാജി, കെ.എം.പി മൂസാൻ ഹാജി, ഹംസ മാസ്റ്റർ, മുഷ്‌താഖ്‌ ദാരിമി, മസ്കറ്റ് കെ എം സി സി പ്രതിനിധി നൗഫൽ കെ.പി, റമീസ് എ.പി, സാലിം പി.ടി.പി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

പി.മമ്മു, കെ.പി മുഹമ്മദ് കുഞ്ഞി, പി.ടി.പി അബുബക്കർ സിദ്ധീഖ്, റാസിൻ പി.ടി.പി എന്നിവർ മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഹീസ് കെ.പി സ്വാഗതവും ട്രഷറർ അബ്ദു പറമ്പിൽ നന്ദിയും പറഞ്ഞു.



Previous Post Next Post