ശൈലജ തമ്പാൻ്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

 



കണ്ണൂര്‍:-ശൈലജ തമ്പാന്റെ ആയിരത്തി രണ്ടാം രാവ് എന്ന കഥാസമാഹാരം ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ നിരൂപകന്‍ ഇ.പി രാജഗോപാലന്‍ ചെറുകഥാകൃത്ത് എം.കെ. മനോഹരന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ചെറുകഥാകൃത്ത് ടി.പി വേണുഗോപാലന്‍ അധ്യക്ഷനായിരുന്നു.

ഡോ. പ്രിയവര്‍ഗീസ് പുസ്തകപരിചയം നടത്തി.  ലതിക കെ.കെ, കെ.വി പ്രശാന്ത് കുമാര്‍, വര്‍ഗ്ഗീസ് കളത്തില്‍, സുബൈർ കെ,  ശ്രീധരന്‍ സംഘമിത്ര,  അനിത എം.എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരി മറുമൊഴി നടത്തി. പി. ഷീല സ്വാഗതവും ജിഷ സി. ചാലില്‍ നന്ദിയും പറഞ്ഞു.

Previous Post Next Post