കണ്ണൂർ :- പത്താംക്ലാസ് പൂര്‍ത്തിയായ കുട്ടികള്‍ക്കുള്ള കൗണ്‍സലിങ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് തോട്ടട ഗവ.എച്ച് എസ് എസില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ തുടര്‍പഠന സാധ്യതകളും കരിയര്‍ മേഖലകളും കണ്ടെത്താന്‍ സഹായിക്കുന്ന ശാസ്ത്രീയമായ ഓണ്‍ലൈന്‍ അഭിരുചി പരിശോധന സംവിധാനമായ ലീപ് ഉപയോഗിച്ചാണ് വിദ്യാര്‍ഥികളുടെ അഭിരുചി പരിശോധിക്കുന്നത്.
സമഗ്രശിക്ഷാ കേരള, അസാപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് ആദ്യം സൈക്കോമെട്രിക് ടെസ്റ്റ് നടത്തും. ഈ ടെസ്റ്റിന്റെ ഫലത്തെ വിശകലനം ചെയ്താണ് കൗണ്‍സലിങ്. കണ്ണൂര്‍ സൗത്ത് ബി ആര്‍ സി നേതൃത്വം വഹിച്ച പരിപാടിയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. പി കെ സഭിത്ത്. പദ്ധതി വിശദീകരണം നടത്തി. ആര്‍ വിനോദ് കുമാര്‍, ഹെഡ്മിസ്ട്രസ് പി പി ഇന്ദിര, രാജേഷ് മാണിക്കോത്ത്, ദിവ്യ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പ്രേമരാജന്‍, കെ വി നിഷ എന്നിവര്‍ ക്ലാസ്സെടുത്തു.