കുറ്റ്യാട്ടൂർ :- പഴശ്ശി എട്ടാംമൈലിലെ ഗ്രാമിക സ്വാശ്രയ സംഘം അംഗങ്ങളുടെ വീടുകളിലേക്ക് പതിനഞ്ചോളം ഹൈബ്രിഡ് ബോഗൺവില്ല ചെടികൾ വിതരണം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.വി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കൃഷിരീതി, പരിചരണം എന്നിവയെ കുറിച്ച് ചർച്ച ക്ലാസ് നടത്തി. മധു, ശേഖരൻ, ശ്രീവത്സൻ, ഗോപകുമാർ, അജയകുമാർ, ജാബിർ, ശശിമാസ്റ്റർ, രാമകൃഷ്ണൻ, ബാബു, പ്രദീപ് കുമാർ, പ്രമോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പി.വി നാരായണൻ മാസ്റ്റർ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, റിട്ട. കേണൽ സാവിത്രി അമ്മ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി വി.സുധാകരൻ മാസ്റ്റർ സ്വാഗതവും സി.കെ അനിൽകുമാർ നന്ദിയും പറഞ്ഞു.