തിരുവനന്തപുരം :- പിഎസ്‌സിയുടെ പേരും ഔദ്യോഗിക മുദ്രയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനം. പിഎസിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സാപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫെയ്‌സ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നുണ്ട്. ഇവ കമ്മിഷന്റെ ഔദ്യോഗിക സംവിധാനമാണെന്ന് തെറ്റിദ്ധരിക്കാം. പിഎസ്‌സി അംഗീകൃത കോഴ്സുകൾ എന്നു തെറ്റായി പരസ്യം ചെയ്തു ചില സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങൾ ഒഴികെ വ്യക്‌തികളും സ്ഥാപനങ്ങളും എംബ്ലം, പേര്, ഓഫിസിൻ്റെ ചിത്രം എന്നിവ ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പ്, ഫെയ്‌സ്ബുക് പേജ്, യൂട്യൂബ് ചാനൽ, ടെലിഗ്രാം ചാനൽ എന്നിവ നടത്തുന്നത് കുറ്റകരമാണ്. പിഎസ്‌സി അംഗീകൃതം എന്നു പരസ്യം ചെയ്തു കോഴ്സ് നടത്തിയാലും നടപടി ഉണ്ടാകുമെന്നു പിഎസ്‌സി അറിയിച്ചു.