കലാലയ കുറ്റ്യാട്ടൂരിന്റെ പ്രതിമാസ പരിപാടി സംഘടിപ്പിച്ചു


കുറ്റ്യാട്ടൂര്‍ :- കലാലയ കുറ്റ്യാട്ടൂരിന്റെ പ്രതിമാസ പരിപാടി കുറ്റ്യാട്ടൂര്‍ കെ.എ.കെ.എന്‍.എസ് യു.പി സ്കൂളില്‍ വെച്ച് നടന്നു. കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യു.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂര്‍ കെ.എ.കെ.എന്‍.എസ് യു.പി സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ അനിത കുമാരി അധ്യക്ഷത വഹിച്ചു. 

കലാലയ കുറ്റ്യാട്ടൂര്‍ പ്രസിഡന്റ് സജീവ് അരിയേരി, സജിത്ത് കോടിക്കണ്ടി, ജയന്‍ ചോല, ഷൈന മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രകാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ വി.പി ചന്ദ്രന്‍ കലാലയ കുറ്റ്യാട്ടൂര്‍ വാട്സ് ഗ്രൂപ്പിലുടെ പരിശീലിപ്പിച്ച ചിത്രരചനയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനവും ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ഭിന്നശേഷി ഗായിക ആര്യാ പ്രകാശ് മുഖ്യാതിഥിയായി. ചാനല്‍ അവതാരകനും, നടനും കോമഡി ആര്‍ട്ടിസ്റ്റുമായ നവീന്‍ പനങ്കാവ് നയിച്ച കുസൃതി ചോദ്യങ്ങളും ഗെയിംഷോയും നടന്നു. കൂടാതെ വിവിധ കലാസാംസ്കാരിക പരിപാടികളും സമ്മാനദാനവും നടന്നു.






Previous Post Next Post