കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി മയ്യിലിലെ അതിഥി തൊഴിലാളികൾ


മയ്യിൽ :- കളഞ്ഞുകിട്ടിയ പണവും സ്വർണവുമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി അതിഥി തൊഴിലാളികൾ. മയ്യിലിലെ ചിക്ക് വൺ റെസ്റ്റോറന്റ് ജീവനക്കാരായ സൂര്യ, അനിഷ് ഖാൻ, ഇസ്മ‌ായിൽ എന്നിവർക്കാണ് രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി മയ്യിൽ ടൗണിന് സമീപം റോഡിൽ നിന്നും ബാഗ് ലഭിച്ചത്. 

തുടർന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മട്ടന്നൂർ സ്വദേശിയായ ഉടമസ്ഥനെ കണ്ടെത്തി ബാഗ് കൈമാറുകയും ചെയ്തു.

Previous Post Next Post