കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പിയും മുൻ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമദിനം പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷിന്റെ അധ്യക്ഷതയിൽ അനുസ്മരണയോഗം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി സി.പി മൊയ്തു, കെ.പി മുസ്തഫ, പി.പി ശാദിലി, എ.ഭാസ്കരൻ, സി.കെ സിദ്ദീഖ്, എം.ടി അനിൽ, എം.ടി രഞ്ജിത്ത് , ശ്രീഷ.എസ്, രവീണ രജീഷ് നവനീത് സുബ്രഹ്മണ്യൻ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽസെക്രട്ടറി എം.ടി അനീഷ് നന്ദി പറഞ്ഞു.

Previous Post Next Post