കണ്ണൂർ :- സംസ്ഥാന ഹജ് കമ്മി റ്റിയുടെ കീഴിൽ ഹജ്‌ജിനു തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾക്ക് ഇന്നു ജില്ലയിൽ തുടക്കമാകും. ജില്ലാതല ഉദ്ഘാടനം കക്കാട് വി.പി.എം.എച്ച്.സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്‌ഥാന ഹജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി നീലേശ്വരം നിർവഹിക്കും. ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം അധ്യക്ഷത വഹിക്കും. കേരള ഹജ് കമ്മിറ്റി ഫാക്കൽറ്റി അംഗം സുബൈർ ഹാജി ക്ലാസിന് നേതൃത്വം നൽകും. കണ്ണൂർ, അഴീക്കോട് മണ്ഡലത്തിൽപെട്ടവരാണ് കക്കാട് ക്ലാസിൽ പങ്കെടുക്കേണ്ടത്.
മറ്റു മണ്ഡലങ്ങളിലെ ക്ലാസുകൾ മണ്ഡലം, തീയതി, കേന്ദ്രം എന്ന ക്രമത്തിൽ : തലശ്ശേരി- 2ന് താജ് ഓഡിറ്റോറിയം, ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ- 6ന് ഇരിക്കൂർ റഹ്‌മാനിയ, ധർമടം--7ന് സ്വീറ്റ് സ്‌റ്റോൺ ചക്കരക്കൽ, പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി- 8ന് നൻമ ഓഡിറ്റോറിയം, കൂത്തുപറമ്പ്- 9ന് പാനൂർ എംഇഎസ് സ്‌കൂൾ. കേരള ഹജ് കമ്മിറ്റി മുഖേന അപേക്ഷിച്ച 1969 പേരാണ് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്