അഞ്ചാം ക്ലാസിൽ ഹിന്ദി പഠനത്തിന് പിരിയഡുകളുടെ എണ്ണം വർദ്ധിപ്പിക്കണം - പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി


കണ്ണൂർ :- അഞ്ചാം ക്ലാസിൽ ഹിന്ദി പിരിയഡിന്റെ എണ്ണം വർധിപ്പിക്കണമെന്ന് പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.  നിലവിൽ അഞ്ചാം ക്ലാസിൽ ആഴ്ചയിൽ രണ്ട് പിരിയഡ് മാത്രമാണ് ഹിന്ദി പഠനത്തിനുള്ളത്. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ ഗവൺമെൻ്റ് യു.പി സ്കൂൾ താവക്കരയിൽ നടന്ന പരിപാടി കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. 

സുരേഷ് ബാബു കെ.പി, ജലചന്ദ്രൻ.സി, ഇബ്രാഹിം കെ.പി, ജയകൃഷ്ണൻ.പി. , കാന്തി മതി പി.വി സാജിത ബവറക്കോട്, ജലജ ഇ.എം, നദീറ.എം , മോഹനൻ.വി , കൃപ യു.എ , രഞ്ജിനി കെ.കെ , ജെമിനി കെ.വി, തങ്കമ്മ എം.ടി എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരസമർപ്പണം മേയർ നിർവ്വഹിച്ചു.


Previous Post Next Post