മയ്യിൽ:-കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ തുടർഭരണവും മുന്നേറ്റവും കോൺഗ്രസ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചതായും ഇത് കെ.പി.സി.സി.പ്രസിഡന്റ് തന്നെ സമ്മിതിച്ചതായും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് പറഞ്ഞു.
പാടിക്കുന്ന രക്തസാക്ഷി ദിനാചരണവും അറാക്കൽ കുഞ്ഞിരാമൻ ചരമദിനാചരണത്തോടുമനുബന്ധിച്ച് കരിങ്കൽക്കുഴിയിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചരിത്രത്തിന്റെറെ ഭാഗമായി മാറുമെന്നും രാജ്യത്തെ മതനിരപേക്ഷശക്തികളെയാകെ ഒരുമിപ്പിച്ച് നേതൃത്വം നൽകാനുള്ള ധാർമികമായ ഉത്തരവാദിത്തം പോലും കോൺഗ്രസിനാകുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.
പാടിക്കുന്ന സ്‌മാരകത്തിൽ പുഷ്പാർച്ചന, ചുകപ്പ് വളണ്ടിയർമാരുടെ പ്രകടനം എന്നിവയും നടന്നു..എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, ടി.കെ. ഗോവിന്ദൻ, അഡ്വ. പി. അജയകുമാർ, എൻ. അനിൽകുമാർ, കെ. ചന്ദ്രൻ, കെ.വി. ഗോപിനാഥ്, ബിജു കണ്ടക്കൈ തുടങ്ങിയവർ സംസാരിച്ചു.