ചേലേരി :- മലർവാടി ബാലസംഘം ചേലേരിയുടെ ആഭിമുഖ്യത്തിൽ "ഒരുമയുടെ പുഞ്ചിരി " എന്ന പേരിൽ ബാലോത്സവം സംഘടിപ്പിച്ചു. ചേലേരിമുക്ക് അലിഫ് സെന്ററിൽ നടന്ന പരിപാടി ചൈ ൽഡ് ട്രെയിനറും അധ്യാപികയുമായ ഖദീജ മുക്കണ്ണി ഉദ്ഘാടനം ചെയ്തു.
വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങളിൽ വിവിധ മത്സരങ്ങളിലായി ഒന്ന് മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങൾക്ക് ഷമീമ കണ്ണോത്ത് , ഹാദിയ എ.ജെ, മുഹമ്മദ് എം.വി എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഹാരിസ് കെ.സി സമ്മാനം വിതരണം ചെയ്തു.