കൊട്ടിയൂരിൽ തിരുവോണം ആരാധനയും ഇളന്നീർ വെപ്പും നാളെ


കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും ഇളന്നീർ വെപ്പും ബുധനാഴ്ച നടക്കും. ഇളന്നീർവെപ്പിനായി ഇളന്നീർക്കാവുകളുമായി നൂറുകണക്കിന് സംഘങ്ങളാണ് എത്തുക. കോട്ടയം കോവിലകത്തു നിന്നെത്തിക്കുന്ന അഭിഷേക സാധനങ്ങളും പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽ തേടൻ വാരിയർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ. നിവേദ്യപൂജ കഴിഞ്ഞ് ശീവേലി വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും തിരുവോണം ആരാധന മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. രാത്രിയാണ് ഇളന്നീർവെപ്പ്. വ്യാഴാഴ്ചയാണ് ഇളന്നീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും അന്ന് നടക്കും.

തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്. പലതവണ തിരുവഞ്ചിറ നിറഞ്ഞുകവിഞ്ഞു. പുലർച്ചെ മുതൽതന്നെ ദർശനത്തിനായി ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. ഭക്തർക്കായി അന്നദാനവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ കുടുംബസമേതം അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി.

Previous Post Next Post