മൂന്നാർ :- കുളിരു തേടി മുന്നാറിലേക്കു വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രിൽ 29ന് 29 ഡിഗ്രിസെൽഷ്യസും 30ന് 30 ഡിഗ്രിയുമാണു മൂന്നാറിൽ രേഖപ്പെടുത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2 മുതൽ 4 ഡിഗ്രി വരെ മൂന്നാറിൽ കൂടിയെന്നാണു വിദഗ്ധർ പറയുന്നത്.
നല്ലതണ്ണിയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരമാണിത്. ഏപ്രിൽ 15 മുതൽ 30 വരെപകൽ 28 മുതൽ 30 ഡിഗ്രി വരെയായിരുന്നു താപനില. ഇക്കാലയളവിൽ രാത്രിയും പുലർച്ചെയും 11 വരെയായും താപനില താഴ്ന്നു.