തിരുവനന്തപുരം :- സംസ്ഥാനത്തെ ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കടുത്ത വേനലിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സർക്കാർ മേയ് ആറു വരെ അവധി പ്രഖ്യാപിച്ചിരുന്നു.
ടെക്നിക്കല്‍ സ്കൂള്‍ വിദ്യാർഥികള്‍ക്കുള്ള ക്ലാസുകള്‍ ഒഴിവാക്കണം. എൻസിസി, എൻഎസ്‌എസ് എന്നിവയുടെ പകല്‍സമയത്തെ പരിശീലനം, പരേഡ്, ഡ്രില്‍ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.