കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥശാലയുടെഅമ്പത്തിമൂന്നാം വാർഷികോത്സവം കെ. എ. കെ. എൻ. എസ്. യു പി. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ മനോജ് പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാർ യൂ. മുകുന്ദൻ,കെ സത്യഭാമ, പ്രധാന അധ്യാപിക കെ. കെ. അനിതഎന്നിവർ സംസാരിച്ചു.സെക്രട്ടറി എ. പ്രഭാകരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. അജയകുമാർ നന്ദിയും പറഞ്ഞു.
ബാലവേദി, വനിതാവേദി, യുവജന വേദി അംഗങ്ങളുടെ വിവിധ കലാപരിപാടികളും മയ്യിൽ നാടക കൂട്ടത്തിന്റെ "മാടയുടെ ലോകം" നാടകവും അരങ്ങേറി.