മയ്യിൽ:- പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന അയനത്ത് ചന്ദ്രശേഖരൻ നമ്പ്യാർ സ്മാരക വിന്നേഴ്സ് | ട്രോഫിക്കും, എം.ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രഥമ മയ്യിൽ പ്രീമിയർ ലീഗ് ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ നാച്വറൽ സ്റ്റോൺ പാടിക്കുന്നിനെ 33 റൺസിന് പരാജയപ്പെടുത്തി എയ്സ് ബിൽഡേഴ്സ് മയ്യിൽ ചാമ്പ്യൻമാരായി. രാജ്യസഭാ എം പി ഡോ.വി.ശിവദാസൻ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവി മാണിക്കോത്ത്, ഇ.എം.സുരേഷ് ബാബു, യൂസഫ് പാലക്കൽ, ബിജു.കെ എന്നിവർ സംസാരിച്ചു.രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ഡോ.എസ്.പി.ജുനൈദ് സ്വാഗതവും ,കൺവീനർ ബാബു പണ്ണേരി നന്ദിയും പറഞ്ഞു. ടൂർണമെൻറിൽ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, മികച്ച ബാറ്റർ ആയി എയ്സ് ബിൽഡേഴ്സ് താരം വൈഷ്ണവ് സുരേഷിനേയും, ഡക്കാൻ അസോസിയേറ്റ്സ് താരം നിധീഷിനെ മികച്ച ബൗളറായും, നാച്വറൽ സ്റ്റോൺ താരങ്ങളായ നൈജുവിനെ മികച്ച വിക്കറ്റ് കീപ്പറായും ,അഭിനവിനെ മികച്ച ഫീൽഡറായും തെരെഞ്ഞെടുത്തു.