കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കണ്ണൂരിൽ തുടങ്ങുന്ന ഹജ്ജ് ക്യാമ്പിന്റെ മുന്നോടിയായി ഹജ്ജ് സെൽ പ്രവർത്തനമാരംഭിച്ചു കണ്ണൂരിലേക്ക് സംസ്ഥാന സർക്കാർ നിയോഗിച്ച ഹജ്ജ് സെൽ അംഗങ്ങൾ തിങ്കളാഴ്ച കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തി ചുമതലയേറ്റു. തീർഥാടകരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹജ്ജ് സെൽ അംഗങ്ങൾ ഏറ്റുവാങ്ങി.
നിലവിൽ 3193 തീർഥാടകരാണ് കണ്ണൂരിൽ നിന്ന് യാത്രയാകുന്നത്. ഇതിൽ 3137 കേരളത്തിൽ നിന്നുള്ളവരും 56 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുമാണ്. സൗദി എയർലൈൻസാണ് കണ്ണൂരിൽ സർവീസ് നടത്തുന്നത്.