മയ്യിൽ :- വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വേശാല കോമക്കരിയിലെ പി.ഷൈലേശൻ്റെ ചികിത്സയ്ക്കായി ചങ്ങായി ട്രാവൽസ് കാരുണ്യ യാത്ര നടത്തി. ബസിൻ്റെ ഉടമകളായ കെ.ദിഗേഷ്, റിജേഷ് എന്നിവർ ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഡ്രൈവർ ഹരീന്ദ്രൻ കണ്ടക്കൈപ്പറമ്പ്, കണ്ടക്ടർ വിനീഷ്, രഘൂത്തമൻ, ശ്രീരാഗ്, വിജേഷ് , ഷൈജു ടി.പി എന്നിവർ നേതൃത്വം നൽകി.