കണ്ണോത്തുംചാലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു


എടക്കാട് :- ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്പൂർ കാടാച്ചിറ റോഡിൽ കടമ്പൂർ ജുമാ മസ്ജിദിന് (ചാതോത്ത് പള്ളി) സമീപം നസൽ (21) ആണ് മരിച്ചത്. കണ്ണോത്തുംചാലിൽ ഇന്ന് വൈകീട്ടായിരുന്നു അപകടം. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. 

Previous Post Next Post