കടുത്ത വൈദ്യുതി പ്രതിസന്ധി ; ഒരു ബൾബ് എങ്കിലും ഓഫ് ചെയ്യൂ, വൈദ്യുതി ഉപയോഗം കുറക്കണമെന്നും KSEB


തിരുവനന്തപുരം :- സംസ്‌ഥാനത്തെ ഒന്നേകാൽ കോടി ഉപയോക്താക്കളിൽ ഓരോരുത്തരും 10 വാട്‌സിന്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്‌താൽ പോലും 125 മെഗാവാട്ട് ലാഭിക്കാമെന്നും പ്രതിസന്ധി പരിഹരിക്കണമെങ്കിൽ പീക്ക് ലോഡ് സമയത്തെ ആവശ്യത്തിൽ കുറവ് വരുത്തണമെന്നും വൈദ്യുതി ബോർഡ്. വൈദ്യുതി ഉപയോഗം കുറച്ചു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ റിക്കോർഡ് ചെയ്ത സന്ദേശം ഫോണിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഓരോ ഉപയോക്താവും 10 വാട്‌സിന്റെ 2 എൽഇഡി ബൾബുകളോ 20 വാട്‌സിൻ്റെ ഒരു എൽഇഡി ട്യൂബോ ഓഫാക്കിയാൽ 250 മെഗാവാട്ട് ആണ് ലാഭിക്കാൻ കഴിയുക. 

10 വാട്സിൻ്റെ ഒരു എൽഇഡി ബൾബും 20 വാട്‌സിന്റെ 2 ട്യൂബും ഓഫ് ചെയ്ത‌ാൽ 625 മെഗാവാട്ട് വരെ ലാഭിക്കാം. തിങ്കളാഴ്ചത്തെ വൈദ്യുതി ഉപയോഗം 11.02419 കോടി യൂണിറ്റും പരമാവധി ആവശ്യം രാത്രി 10.43ന് 5720 മെഗാവാട്ടും ആയിരുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ ഉപയോഗം കുറച്ചാൽ പീക്ക് സമയത്തെ ആവശ്യത്തിൽ 11% കുറവു വരുത്താൻ സാധിക്കും.

Previous Post Next Post