മയ്യിൽ :- KSSPU മയ്യിൽ വെസ്റ്റ് യൂണിറ്റ് വനിതാവേദിയുടെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം KSSPU മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ നിർവ്വഹിച്ചു. "ജീവിതം അന്നും ഇന്നും" എന്ന വിഷയത്തിൽ ടി.പി നിഷ ടീച്ചർ പ്രഭാഷണം നടത്തി.
എം.കെ പ്രേമിയുടെ അധ്യക്ഷത വഹിച്ചു. പി.വി രാജേന്ദ്രൻ, ടി.രുഗ്‌മിണി ടീച്ചർ, സി.സത്യഭാമ, ബാലൻ.പി മുണ്ടോട്ട് എന്നിവർ സംസാരിച്ചു. .ടി.വി. പ്രമീള സ്വാഗതവും എം.എം വനജകുമാരി നന്ദിയും പറഞ്ഞു. സി.എം ദേവി, ആര്യ.സി, നയൻ, എ.വി വത്സല എന്നിവർ ഗാനലാപനം നടത്തി.