മട്ടന്നൂർ :- യാത്രക്കാരനെ കാറിൽ കയറ്റിക്കൊണ്ടുപോയി 11.70 ലക്ഷം രൂപ കവർന്നു. ബുധനാഴ്ച പുലർച്ചെ നാലോടെ ഉളിയിലാണ് സംഭവം. പടിക്കച്ചാൽ സ്വദേശി അബ്ദുൾ അസീസിനെയാണ് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാപാരാവശ്യത്തിന് ബെംഗളൂരുവിൽ നിന്ന് ഉളിയിൽ പാലത്തിനടുത്ത് ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതിയിൽ പറയുന്നു. പണവും ഫോണിലെ സിം കാർഡും കൈക്കലാക്കിയ ശേഷം എട്ടുകിലോമീറ്റർ അകലെ വെളിയമ്പ്ര കൊട്ടാരത്തിൽ ഇറക്കിവിടുകയായിരുന്നുവെന്നും പറയുന്നു.