പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി "പുസ്തക താളുകളിലൂടെ" നാളെ

 


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി "പുസ്തക താളുകളിലൂടെ" പരിപാടി നാളെ ജൂൺ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് വായനശാലാ ഹാളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊളച്ചേരി പഞ്ചായത്ത് CDS ചെയർപേഴ്സൺ ദീപ പി.കെ അധ്യക്ഷത വഹിക്കും.

വായനാനുഭവം പങ്കുവെക്കൽ, മുതിർന്ന വായനക്കാരെ ആദരിക്കൽ, ഈ വർഷത്തെ മികച്ച വായനക്കാരൻ പി.കെ രവീന്ദ്രനാഥന് പുരസ്‌കാര സമർപ്പണം, ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും.

Previous Post Next Post