കണ്ണൂരിൽ നിന്ന് 1443 പേർ മക്കയിലെത്തി ; അഞ്ചാമത്തെ ഹജ്ജ് സർവീസ് നാളെ


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് എംബാർക്കേഷൻ പോയിന്ററിലെ കണ്ണൂരിൽ നിന്നുള്ള അഞ്ചാമത്തെ ഹജ് വിമാനം നാളെ രാവിലെ 6.10ന് പുറപ്പെടും. ഇന്നു രാവിലെ 10ന് തീർഥാടകർ ക്യാംപിൽ എത്തും. ഇതുവരെ 4 ഫ്ലൈറ്റുകളിലായി 1443 പേർ ഹജ്‌ജിന് പുറപ്പെട്ടു. ഇവർ മക്കയിലെത്തി. രണ്ടാമത്തെ ദിവസം സ്ത്രീകൾ മാത്രമുള്ള ഫ്ലൈറ്റും യാത്ര തിരിച്ചിരുന്നു. ഓരോ ഫ്ലൈറ്റിലും ഓരോ വൊളന്റിയർമാരും യാത്രക്കാരെ അനുഗമിക്കുന്നുണ്ട്.

295 സ്ത്രീകളും 66 പുരുഷൻമാരുമടങ്ങിയ സംഘമാണ് ഇന്നലെ പുറപ്പെട്ടത്. ഹജ് കമ്മിറ്റി അംഗം പി.ടി അക്ബർ ക്യാംപ് കൺവീനർമാരായ നിസാർ അതിരകം, സി.കെ സുബൈർ ഹാജി തുടങ്ങിയവർ ഹാജിമാരെ ക്യാംപിലേക്ക് സ്വീകരിക്കുകയും യാത്രയാക്കുകയും ചെയ്തു‌. വെള്ളിയാഴ്ച കണ്ണൂർ ഹജ് എംബാർക്കേഷൻ പോയിന്റിൽ നിന്ന് രണ്ട് ഹജ് വിമാനങ്ങൾ പറക്കും. വെളുപ്പിന് 6.10നും രാവിലെ 11.25നുമാണ് സർവീസുകൾ. ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ വ്യാഴാഴ്ച രാവിലെ 10നും രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 നും വിമാനത്താവളത്തിൽ എത്തിച്ചേരും.


Previous Post Next Post