ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1992-93 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്മൃതി മധുരം 93' ന്റെ നേതൃത്വത്തിൽ, SSLC, +2, LSS , USS പരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ വി.വി പ്രേമരാജൻ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി വി ബിന്ദു, ജ്യോതി.ജി എന്നിവർ സംസാരിച്ചു. കെ.രാജൻ സ്വാഗതവും പി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.