കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം ജൂലൈ 6 ന്


കണ്ണൂർ :- കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (KKMA) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ 2023-2024 അധ്യയന വർഷത്തിൽ പ്ലസ് ടു / SSLC പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയിലെ KKMA മെമ്പർമാരുടെ മക്കളെ ആദരിക്കുന്നു. കണ്ണൂർ താണ നോളേജ് സെന്ററിൽ (താണ ട്രാഫിക്ക് സിഗ്നലിൽ നിന്നും ആനയിടുക്ക് റോഡിൽ) ജൂലൈ 6 ശനിയാഴ്ച രാവിലെ രാവിലെ 9.30 ന് നടക്കും.

കേരള വഖഫ് ബോർഡ് മെമ്പർ അഡ്വക്കറ്റ് പി.വി സൈനുദ്ധീൻ മുഖ്യാതിഥിയാകും. സിജിയുടെ നേത്രത്വത്തിൽ പ്രഗത്ഭരായ ട്രൈനെർമാരുടെ മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡെൻസ് ക്ലാസുകൾ നടക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും KKMA യുടെ കേന്ദ്ര,സ്റ്റേറ്റ്, ജില്ലാ കമ്മിറ്റിയുടെ ഉന്നത നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.


Previous Post Next Post